പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന് പറയുന്നത് ശരി തന്നെ. അത്തരമൊരു സംഭവമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രണയം അറിയിക്കാൻ, അതിന്റെ ആഴം ബോധ്യപ്പെടുത്താൻ ആളുകൾ പലപ്പോഴും അതിരുകടന്ന കാര്യങ്ങൾ ചെയ്യാറുണ്ട്. അതിവിചിത്രമായ ചില ടാറ്റൂ ചെയ്യലുകളും അതിൽ പെടുന്നു. എന്തായാലും, അങ്ങനെ ഒരു ടാറ്റൂവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അതിൽ ഒരു യുവാവ് തന്റെ കാമുകിയുടെ പേര് താഴത്തെ ചുണ്ടിന് അകത്തായി ടാറ്റൂ ചെയ്യുന്നതാണ് കാണാനാവുന്നത്.
അമൃത (Amruta) എന്നാണ് യുവാവിന്റെ കാമുകിയുടെ പേര്. ആ പേരാണ് യുവാവ് തന്റെ ചുണ്ടിനകത്ത് ടാറ്റൂ ചെയ്യുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് tattoo_abhishek_sapkal_4949_ എന്ന യൂസറാണ്. ‘ലവ്’ എന്നാണ് ഈ വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിൽ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ പ്രോസസ് കാണാം. ഒടുവിൽ അത് പൂർത്തിയാക്കുന്നതും കാണാം.
എന്തായാലും, തന്റെ പ്രണയത്തിന്റെ തീവ്രത കാണിക്കുന്നതിന് വേണ്ടി യുവാവ് ചെയ്ത കാര്യം അഭിനന്ദിക്കപ്പെടുന്നതിന് പകരം വൻ പരിഹാസവും വിമർശനവുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകളിൽ കാണാൻ സാധിക്കുന്നത്. പ്രണയം കാണിക്കുന്നതിന് ഓരോരുത്തർക്കും ഓരോ രീതികളാണ് അല്ലേ? എന്തായാലും യുവാവ് അതിന് വേണ്ടി തിരഞ്ഞെടുത്ത വഴി ഇതായിരിക്കാം. പക്ഷേ, ഇത് നെറ്റിസൺസിനെ അത്ര തൃപ്തിപ്പെടുത്തിയില്ല. വളരെ രസകരമായ പല കമന്റുകളും വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെട്ടു.
Post Your Comments