Latest NewsSaudi ArabiaNewsGulf

സൗദിയില്‍ സെക്‌സി നൃത്തം; സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: കഴിഞ്ഞാഴ്ച നടന്ന നജ്‌റാന്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങില്‍ നടന്ന സെക്സി നൃത്തത്തിനെതിരെ നടപടി. ഗായികയായിരുന്നു പരുപാടിയിൽ സെക്‌സി നൃത്തം അവതരിപ്പിച്ചത്. സംഭവം വിവാദമായതോടെ സംഘടനകനെതിരേ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ നടപടിയുമായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ അതോറിറ്റി (ജിഇഎ). അതോറിറ്റി നിരീക്ഷണ വിഭാഗമാണ് നടപടി സ്വീകരിച്ച വിവരം വ്യക്തമാക്കിയത്.

സംഘാടകന്റെ ലൈസന്‍സ് റദ്ദാക്കുകയും ഭാവിയില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. പൊതുപരിപാടിയായതിനാല്‍ നജ്‌റാന്‍ ഗവര്‍ണറേറ്റുമായി ആശയവിനിമയം നടത്തിയ ശേഷമാണ് സംഘാടകനെതിരെ നടപടിയെടുത്തത്. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് നൃത്തം ചെയ്തത് കാണികളില്‍ അതൃപ്തിക്കും വിമര്‍ശനത്തിനും ഇടയാക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ നജ്‌റാനില്‍ സമ്മര്‍ ഫെസ്റ്റിവല്‍ സമാപന ചടങ്ങിന്റെ ഭാഗമായി നടന്ന ആഘോഷ രാവിലാണ് നൃത്തം അവതരിപ്പിച്ചത്. അനുചിതമായ വസ്ത്രധാരണവും സെക്‌സി നൃത്തവും അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും ലംഘിക്കുന്നതാണ്. നൃത്തം അവതരിപ്പിച്ച ഗായികയുടെ പേര് വിവരങ്ങള്‍ അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button