ഗാസ : ഗാസയിലെ പല കുടുംബങ്ങളും കുട്ടികളുടെ അടക്കം കൈത്തണ്ടയില്‍ പേരുകള്‍ പച്ചകുത്തുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആക്രമണത്തിനിടയില്‍ പരിക്കേറ്റാലോ, കാണാതായാലോ തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ പച്ചകുത്തുന്നത് .
എന്നാല്‍ പല ഇസ്ലാമിക പണ്ഡിതന്മാരും പുരോഹിതന്മാരും ശരീരത്തില്‍ പച്ചകുത്തുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട് . ഇസ്ലാമില്‍ ഇത്തരത്തില്‍ പച്ചകുത്തുന്നത് ഹറാമായിട്ടാണ് കണക്കാക്കുന്നത്.
‘പച്ച കുത്തുകയോ , മുഖത്ത് നിന്ന് രോമം നീക്കം ചെയ്യുന്നവരെയും സുന്ദരികളെയും അള്ളാഹു ശപിച്ചിരിക്കുന്നു.’ എന്നാണ് തീവ്ര ഇസ്ലാമിക് പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ അഭിപ്രായം . ഇവ ചെയ്യുന്നതിലൂടെ ഈ സ്ത്രീകള്‍ അള്ളാഹു സൃഷ്ടിച്ച സവിശേഷതകള്‍ മാറ്റുന്നുവെന്നും സക്കീന്‍ നായിക് പറയുന്നു.
Post Your Comments