കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് എം എൽ എ ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും എറണാകുളം ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
read also: പുലര്‍ച്ചെ 3 മണി പിശാചുക്കള്‍ ശക്തിപ്രാപിക്കുന്ന സമയമോ? അറിയാം ചില നിഗൂഢതകൾ
വിമർശനം ഉയരുന്നതിനു പിന്നാലെ മെഗാ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. മുഖ്യസംഘാടകരോട് വ്യാഴാഴ്ച്ച കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയുടെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകള്‍ ചുമത്തിയില്‍ യുഡിഎഫ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
Post Your Comments