Latest NewsKeralaNews

കാവിക്കൊടി പാറിച്ചുള്ള മകന്റെ ഡാൻസ് കണ്ടപ്പോൾ കോൺഗ്രസ് സമുന്നത നേതാവിനു രോമം എണീറ്റു നിന്നുകാണും: പരിഹാസവുമായി എ എ റഹീം

പത്തനംതിട്ട: കോൺഗ്രസിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എ എ റഹീം. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന്റെ മുഖം വികൃതമാവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയുടെ കാവിക്കൊടി പാറിച്ചുള്ള ഡാൻസ് കണ്ടപ്പോൾ കോൺഗ്രസിന്റെ സമുന്നതനായ നേതാവിനു രോമം എണീറ്റു നിന്നുകാണുമെന്ന് അദ്ദേഹം പരിഹസിച്ചു. പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഹനത്തിൽ നിന്ന് അനിൽ ആന്റണി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു എ എ റഹീമിന്റെ പരാമർശം.

ബിജെപി സ്ഥാനാർഥിയായ മകന്റെ ഡാൻസാണെന്നും അദ്ദേഹം പറഞ്ഞു. ആ മകന്റെ അമ്മയും അച്ഛനും എത്ര കൃതാർഥരായിട്ടുണ്ടാകും. കോൺഗ്രസ് ജെൻഡർ ഇക്വാളിറ്റി കാത്തു സൂക്ഷിക്കുന്ന പാർട്ടിയാണ്. കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുത്ത നേതാവിന്റെ മകൻ ആദ്യം പോയി. അടുത്തതു പോയത് മകളാണ്. എന്തൊരു ജെൻഡർ ഇക്വാളിറ്റിയാണ്. രണ്ടാമത് മകനെ വിട്ടാൽ ശരിയാകില്ലല്ലോ. അതുകൊണ്ടാണ് മകളെ വിട്ടത്. അടുത്ത ഊഴം ആരുടെയോ മകനാണെന്നും റഹീം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button