ലക്‌നൗ: കുടുംബങ്ങളില്‍ നിന്നും ഒരുപാട് അകലെയാണെങ്കിലും ഒറ്റയ്ക്കാണെന്ന തോന്നല്‍ ഉണ്ടാവാന്‍ അദ്ദേഹം അനുവദിച്ചില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെക്കുറിച്ച് ലക്നൗവിലെ കശ്മീരി വിദ്യാര്‍ത്ഥികള്‍. അദ്ദേഹത്തിന്റെ കരുതലിനും, സ്നേഹവായ്പ്പുകൾക്കും വിദ്യാർത്ഥികൾ നന്ദി രേഖപ്പെടുത്തി.
വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട അന്തരീക്ഷമൊരുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ വിദ്യാര്‍ത്ഥികള്‍ അഭിനന്ദിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളെല്ലാം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. തങ്ങളുടെ ആവലാതികളും പ്രശ്‌നങ്ങളും വളരെ ക്ഷമയോടെയാണ് അദ്ദേഹം കേട്ടിരുന്നത്. രക്ഷാധികാരിയായി ഒരാള്‍ കൂടെയുണ്ടാകുമ്പോള്‍ നമുക്ക് പ്രത്യേക സന്തോഷമാണുണ്ടാവുന്നത്. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പഠനത്തിനായും വിനോദ സഞ്ചാരത്തിനായും ഉത്തര്‍പ്രദേശിലേക്ക് എത്തുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലക്നൗവില്‍ പഠനം നടത്തുന്ന കശ്മീരി വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ യോഗി ആദിത്യനാഥ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഭരണകൂടത്തിനും മറ്റ് അധികൃതര്‍ക്കും മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments