Latest NewsIndiaNews

ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ സ്ത്രീ സുരക്ഷയിലും വികസനത്തിലും യു.പിയെപ്പോലെ മുന്നേറാം: യോഗി ആദിത്യനാഥ്

സംസ്ഥാനത്തും കേന്ദ്രത്തിലും ഒരേ ആശയഗതിക്കാർ ഭരണത്തിലെത്തിയാൽ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സ്ത്രീ സുരക്ഷക്കും, വികസനത്തിനുമായി കേന്ദ്ര സര്‍ക്കാറും യു.പി സര്‍ക്കാറും കൈകോര്‍ത്ത് പരിശ്രമിക്കുകയാണ്. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ബംഗാളിലും ഇതേപോലെ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും യോഗി വ്യക്തമാക്കി.

ബംഗാളിലെ പശ്ചിമ മിഡ്നാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. 2014 മുതല്‍ രാജ്യത്ത് എല്ലായിടത്തും മാറ്റം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ പരാജയപ്പെടുമെന്നും ബി.ജെ.പി വൻ വിജയത്തോടെ സംസ്ഥാനത്ത് ആധിപത്യം സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസവും അരാജകത്വവുമാണ് ബംഗാളില്‍ നടപ്പാക്കുന്നതെന്നും, ഇനി 45 ദിവസം കൂടിയേ അവര്‍ക്കിത് തുടരാനാകുവെന്നും, മേയ് രണ്ടിന് അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും യോഗി പറഞ്ഞു. ബംഗാളിലെ ബി.ജെ.പിയുടെ താരപ്രചാരകരിലൊരാളാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button