Latest NewsNewsIndia

യോഗിയുടെ കരുത്തില്‍ രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി യു.പി, ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്

യോഗി ആദിത്യനാഥിന്റെ നാലു വര്‍ഷത്തെ ഭരണത്തില്‍ ഉത്തര്‍പ്രദേശ് നടത്തിയത് വലിയ കുതിപ്പ്. യു.പി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടപ്പിലാക്കിയ സംസ്ഥാനത്തെ പ്രധാന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ”സേവാ ഓര്‍ സുഷാഷന്‍ കാ 4 വര്‍ഷ്” എന്ന പേരിലുള്ള ലഘുലേഖയിലാണ് വികസനത്തെപ്പറ്റിയുള്ള വിവരണങ്ങൾ ഉള്ളത്. 44 കേന്ദ്രസര്‍ക്കാര്‍ പദ്ധതികൾ നടപ്പാക്കുന്നതിൽ യു.പി ഇപ്പോള്‍ മുന്‍നിര സ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ വളരെയധികം മുന്നോട്ട് കൊണ്ടുപോയെന്നും രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ 4 വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ 10.90 ലക്ഷം കോടിയില്‍ നിന്ന് 21.73 ലക്ഷം കോടിയായി വർദ്ധിച്ചു.

സംസ്ഥാനത്തെ ആളോഹരി വരുമാനം ഇരട്ടിയായി. തൊഴിലില്ലായ്മ നിരക്ക് 2017 ല്‍ 17.5 ശതമാനത്തില്‍ നിന്ന് 2021 ഫെബ്രുവരിയില്‍ 4.1 ശതമാനമായി കുറഞ്ഞതും നേട്ടമാണ്. ഉത്തര്‍പ്രദേശ് രാജ്യത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) റിപ്പോര്‍ട്ട് അനുസരിച്ച്‌ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഈ വര്‍ഷം ഫെബ്രുവരി 28 ന് 4.1 ശതമാനമായി കുറഞ്ഞു. 2017 ല്‍ ഇത് 17.5 ശതമാനമായിരുന്നു.

കുറ്റവാളികള്‍ക്കെതിറായി സഹിഷ്ണുതയില്ലാത്ത നയമാണ് യു.പി സര്‍ക്കാര്‍പിന്തുടരുന്നത്. ഇതും വികസന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്, സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയുന്നതിന് സർക്കാർ നയങ്ങളും കാരണമായി. 2017 മാര്‍ച്ച്‌ മുതല്‍ 7,760 പോലീസ് ഏറ്റുമുട്ടലുകളില്‍ 135 കുറ്റവാളികള്‍ കൊല്ലപ്പെടും, 10 പോലീസുകാര്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഈ ഏറ്റുമുട്ടലുകളാണ് 16,592 കുറ്റവാളികളുടെ അറസ്റ്റിന് കാരണമായത്. ഏറ്റുമുട്ടലില്‍ 3,028 ക്രിമിനലുകള്‍ക്കും 1,086 പോലീസുകാര്‍ക്കും പരിക്കേറ്റു. ഗ്യാങ്സ്റ്റര്‍ ആക്‌ട് പ്രകാരം 36,990 കുറ്റവാളികളെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.

അതോടൊപ്പം, മാഫിയകളും കുറ്റവാളികളും കൈവശം വച്ചിരിക്കുന്ന 1000 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ നശീകരണത്തിനും പൊതു സ്വത്ത് നശിപ്പിക്കുന്നതിനും കാരണമായ കലാപകാരികളില്‍ നിന്ന് സര്‍ക്കാര്‍ പിഴ ഈടാക്കി.

യു.പിയിൽ 21 നിക്ഷേപ സൗഹൃദ പദ്ധതികള്‍ നടപ്പാക്കി. അതിനാല്‍ സംസ്ഥാനം ഇപ്പോള്‍ ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസില്‍ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 4 വര്‍ഷത്തിനിടെ ഏകദേശം 4 ലക്ഷം യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. കരിമ്പ് ഉല്‍പാദനം, ടോയ്ലറ്റ് നിര്‍മ്മാണം (2.61 കോടി), കൊറോണ വൈറസ് പരിശോധന, പ്രതിരോധ കുത്തിവയ്പ്പ്, എം.എസ്‌.എം.ഇകളുടെ സ്ഥാപനം, എക്‌സ്പ്രസ് ഹൈവേ, പുതിയ മെഡിക്കല്‍ കോളേജുകള്‍ എന്നിവയിലും സംസ്ഥാനം ബഹുദൂരം മുന്നിലാണ്. യു.പിയിലെ റോഡ് കണക്റ്റിവിറ്റി, വനിതാ വികസനം, പശു സംരക്ഷണം, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം എന്നിവയും പ്രധാന നേട്ടങ്ങളില്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button