KeralaLatest NewsIndia

പാലാ ഉപതെരഞ്ഞെടുപ്പ്, ഫലസൂചന എട്ടരയോടെ

പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ വോട്ടുകളും എണ്ണിയ ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങളിലേത് എണ്ണിത്തുടങ്ങുക.

കോട്ടയം: കോട്ടയം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ഫല സൂചനകള്‍ ലഭ്യമായി തുടങ്ങും.പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇതുവരെ പാലാക്കാര്‍ക്ക് ഒരേയൊരു എംഎല്‍എയേ ഉണ്ടായിരുന്നുള്ളൂ. കെ.എം മാണി. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇലക്‌ട്രോണിക് സംവിധാനത്തിലൂടെ അയക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ വോട്ടുകളും എണ്ണിയ ശേഷമാണ് വോട്ടിംഗ് യന്ത്രങ്ങളിലേത് എണ്ണിത്തുടങ്ങുക.

ഇവിഎം മെഷീനുകള്‍ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ തയ്യാറാക്കിയ സ്‌ട്രോ0ഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.കെ. എം. മാണിയുടെ നിര്യാണത്തോടെ ഒഴിവ് വന്ന പാലാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ 23നായിരുന്നു. വോട്ടര്‍മാരുടെ വലിയ നിരതന്നെ ബൂത്തുകളില്‍ ദൃശ്യമായിരുന്നുവെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പോളിംഗ് ശതമാനം കുറവായിരുന്നു. 71.26 ആയിരുന്നു ഇത്തവണത്തെ പോളി0ഗ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 77% ആയിരുന്നു മണ്ഡലത്തിലെ പോളിംഗ്.പോളിംഗ് ശതമാനം കുറഞ്ഞത് മൂന്നു മുന്നണികളിലും ആശങ്ക ഉളവാക്കുന്നുണ്ട് എങ്കിലും സ്ഥാനാര്‍ഥികള്‍ പ്രതീക്ഷയിലാണ്. 176 ബൂത്തുകളിലായി 1,79,107 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉള്ളത്. ഏറ്റവും ആധുനികമായ എം 3 വോട്ടി0ഗ് യന്ത്രങ്ങളാണ് ഇത്തവണ ഉപയോഗിച്ചത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഒരുക്കിയിരുന്നു. പ്രശ്‌ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button