
കോട്ടയം: പാലായില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടത്തിന്റെ പ്രധാനകാരണം ആരെന്ന് വെളിപ്പെടുത്തി ജോസ് ടോം. കഥയിലെ യഥാര്‍ത്ഥ വില്ലന്‍ പി.ജെ.ജോസഫാണെന്നും പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പി.ജെ ജോസഫ് തന്നെയാണെന്നും ജോസ് ടോം പറയുകയുണ്ടായി. പിജെ ജോസഫ് ചിഹ്നം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ജോസഫിനേക്കാള്‍ മുൻപ് രാഷ്ട്രീയത്തിൽ വന്ന ആളാണ് താനെന്നും ജോസ് ടോം വ്യക്തമാക്കി.
ജോസ് വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടാകുന്നത് തടയാനാനും ജോയ് എബ്രഹാമിനെ വെള്ളപൂശാനുള്ള ശ്രമവുമാണ് ജോസഫ് നടത്തിയത്. ഒരു പ്രവര്‍ത്തനത്തിനും ജോയി എത്തിയില്ലെന്നും ജോസ് ടോം ആരോപിച്ചു. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഉടന്‍ ജോയ് എബ്രഹാം മാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം വോട്ടര്‍മാരില്‍ സന്ദേഹം ഉണ്ടാക്കി. ജോയി എബ്രഹാമിനെ നിയന്ത്രിക്കാന്‍ ജോസഫ് ഒരു ഘട്ടത്തിലും ശ്രമിച്ചില്ലെന്നും ജോസ് ടോം ആരോപിച്ചു.
Post Your Comments