തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ ഘടകകക്ഷികള്‍ തമ്മില്‍ മത്സരിക്കരുതെന്ന പാഠമാണ് പാലാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ലഭിച്ചതെന്ന് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്. മത്സരം മുന്നണികൾ തമ്മിലാകണം. പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് അവർ തന്നെയാണ്. പാലായിലെ തോല്‍വി അംഗീകരിക്കുന്നു.എന്നാല്‍ ഇതൊരു രാഷ്ട്രീയ പരാജയമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
തോല്‍വിയെക്കുറിച്ച് ഗൗരവത്തില്‍ പരിശോധിക്കും.അടുത്തു നടക്കുന്ന അഞ്ചു ഉപതിരഞ്ഞെടുപ്പുകളെയും പാലായിലെ ഫലം ബാധിക്കില്ലെന്നും ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു. പാലായില്‍ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയതായി സി.പി.എം ആരോപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് , മാണി.സി.കാപ്പന് ആരുമായിട്ടാണ് പാലം വച്ചതെന്ന് സി.പി.എം പറയണമെന്ന് ബെന്നി ബെഹനാൻ വ്യക്തമാക്കി.
Post Your Comments