തിരുവനന്തപുരം: പാലായിലെ എല്‍.ഡി.എഫ് വിജയം എല്‍.ബി.ഡബ്ല്യൂ വിജയമാണെന്ന് വ്യക്തമാക്കി ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്‍. പി.ജെ ജോസഫിന്റെ ‘ലെഗ്ഗാ’ണ് എല്‍.ഡി.എഫിനെ വിജയിപ്പിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. തണ്ണി മത്തന്‍ സ്വഭാവമാണ് ജോസഫ് കാണിച്ചത്. പുറത്ത് രണ്ടിലയുടെ പച്ച, അകത്ത് ചുവപ്പ്. കേരള കോണ്‍ഗ്രസിനെ കൊല്ലാന്‍ കോണ്‍ഗ്രസ് തര്‍ക്കം മുറുക്കി. എല്‍.ഡി.എഫും യു.ഡി.എഫും കേരള കോണ്‍ഗ്രസിന്റെ അന്തകരാണെന്നും ബി. ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേർത്തു.
പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു വിജയത്തിന് ആധാരമെങ്കില്‍ 2016ല്‍ കിട്ടിയതിനേക്കള്‍ ഒരു വോട്ട് കൂടുതല്‍ കിട്ടണമായിരുന്നു. എന്നാൽ 2016 നേക്കാൾ വോട്ട് കുറയുകയാണ് ചെയ്‌തത്. ബി.ജെ.പിക്ക് വോട്ട് കൂടി. 2011 ല്‍ ബി.ജെ.പി മത്സരിച്ചു. 2016ല്‍ എന്‍.ഡി.എയാണ് മത്സരിച്ചത്. 17.76 ശതമാനം വോട്ടുകിട്ടിയെന്നും ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.
Post Your Comments