തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയെന്ന് തെളിയിക്കുന്നതാണ് പാലായിലെ വിജയമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. യു.ഡി.എഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിമത രാഷ്ട്രീയം ഏകോപിപ്പിക്കുകയും ബി.ജെ.പിയുമായി കൂട്ടുകച്ചവടം നടത്തുകയും ചെയ്യുന്ന യു.ഡി.എഫിന്റെ സ്ഥിരം നീക്കങ്ങള്‍ വിജയിച്ചില്ല. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും വിജയരാഘവന് കൂട്ടിച്ചേർത്തു.
Post Your Comments