തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഫലം കണ്ട് ആരും പനിക്കേണ്ടെന്ന് എ.കെ.ആന്‍റണി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് തിരുത്തിയോ എന്നും ഇക്കാര്യത്തിൽ തെറ്റുപറ്റിയെങ്കിൽ ഏറ്റുപറയാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരും നേതാക്കളും ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്‍റെ രാജി കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നും എ.കെ.ആന്‍റണി കൂട്ടിച്ചേർത്തു.
Post Your Comments