ന്യൂഡല്‍ഹി:49 കിലോ മയില്‍പ്പീലികളുമായി ഡൽഹി വിമാനത്താവളത്തിൽ യുവാവ് പിടിയിൽ. നസീര്‍ അന്‍സാരിയെന്ന 39കാരനാണ് സിഐഎസ്‌എഫ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്ന് വലിയ ബാഗുകള്‍ കണ്ട് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് മയില്‍പ്പീലികള്‍ കണ്ടെത്തിയത്. ഹോങ്കോംഗില്‍ നിന്നുമാണ് ഇയാൾ എത്തിയത്.
ഇത്രയധികം മയില്‍പ്പീലികള്‍ എന്തിനാണ് കൊണ്ടുവന്നതെന്ന ചോദ്യത്തിന് ഇയാള്‍ കൃത്യമായ മറുപടി നല്‍കിയില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം നടപടി സ്വീകരിക്കും.
Post Your Comments