Latest NewsNewsKuwaitGulf

കുവൈറ്റിൽ വിസക്കച്ചവടം : വിദേശികൾ ഉൾപ്പെടെ 6 പേർക്ക് ശിക്ഷ വിധിച്ചു

കുവൈത്ത് സിറ്റി : അനധികൃതമായി വിസ കച്ചവടം നടത്തിയ കേസിൽ വിദേശികൾ ഉൾപ്പെടെ 6 പേർക്ക് ശിക്ഷ വിധിച്ചു. 1500 ദിനാർ വീതം ഈടാക്കി 400 പേർക്കു വീസ നൽകിയെന്ന കേസിൽ സ്വദേശിക്കും, ഈജിപ്തുകാരനായ വ്യാപാരിക്കും ജീവപര്യന്തം തടവും 2 ഈജിപ്തുകാർക്കും, സൗദി, സിറിയൻ പൗരന്മാരായ ഓരോരുത്തർക്കും മൂന്ന് വർഷം തടവുമാണു ക്രിമിനൽ കോടതി വിധിച്ചത്. വീസക്കച്ചവടത്തിന് ഇരയായി കുവൈത്തിൽ എത്തിയ ഏതാനും പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ചെറുകിട സംരംഭങ്ങളുടെ പേരിൽ ഒട്ടേറെ പേരിൽനിന്നു പണം വാങ്ങുകയും കുവൈറ്റിൽ എത്തിക്കുകയുമായിരുന്നു. ശേഷം കുവൈറ്റിൽ എത്തുന്നവർക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ തൊഴിൽ തേടി അലയേണ്ടിവരുന്നു. ചിലർക്ക് പ്രൊബേഷൻ കാലമെന്ന പേരിൽ 3 മാസത്തെ ജോലി നൽകുകയും പിന്നീട് പിരിച്ചുവിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button