Kerala

വിദേശത്ത് പോകാൻ വിസ വാ​ഗ്ദാനംചെയ്ത് തട്ടിയത് ഒരുകോടി: കളമശ്ശേരിയിലെ മോസ്റ്റ്‌ലാൻഡ്‌സ്, ട്രാവൽ വെഞ്ചേഴ്‌സ് ഉടമ അറസ്റ്റിൽ

കൊച്ചി: വിദേശ ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ട്രാവൽ ഏജ​ന്റ് പിടിയിൽ. തൃശ്ശൂർ സ്വദേശിയായ മുകേഷ് മോഹനനെ കൊച്ചിയിൽ നിന്നും പൊലീസ് പിടികൂടി. വിസ വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളിൽ നിന്ന് 2 ലക്ഷം മുതൽ 4 ലക്ഷം വരെയാണ് മുകേഷ് തട്ടിയെടുത്തത്. കളമശ്ശേരിയിലെ മോസ്റ്റ്‌ലാൻഡ്‌സ്, ട്രാവൽ വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്‍റെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്നു മുകേഷ് മോഹനൻ. രണ്ടു വർഷമായിട്ടും വിസ ലഭിക്കാത്തതിനെത്തുടർന്നാണ് ആളുകൾ പരാതിയുമായെത്തിയത്.

അയർലന്‍റ്, ഓസ്ട്രേലിയ, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് വാദ്ഗാനം ചെയ്താണ് യുവതീ യുവാക്കളിൽ നിന്നും ഇയാൾ 2 ലക്ഷം മുതൽ 4 ലക്ഷം രൂപ വരെ തട്ടിയെടുത്തത്. പണം നൽകി ജോലിയും കാത്തിരുന്നിട്ടും ഒരു ഓഫറും വന്നില്ല, വർഷം രണ്ട് കഴിഞ്ഞിട്ടും വിസ ലഭിക്കാത്ത ആളുകൾ പരാതിയുമായി എത്തി. എന്നാൽ വാങ്ങിയെടുത്ത തുകയും തിരിച്ചു കൊടുക്കാൻ മുകേഷ് തയ്യാറായില്ല.

ഇതോടെയാണ് പണം നൽകിയവർക്ക് തങ്ങൾ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് തമിഴ്നാട്ടിലും ഓഫീസുണ്ടെന്നും ഇത്തരത്തിൽ നൂറിനു മുകളിൽ ആളുകളെ പറ്റിച്ച് കാശ് തട്ടിയെടുത്തതായും പൊലീസ് പറയുന്നു. വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകൾ മുകേഷിനെതിരെ നിലവിലുള്ളതായി പോലീസ് പറഞ്ഞു. പ്രതിയെ കളമശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button