CricketLatest NewsNewsSports

ഐസിസി ടി20 റാങ്കിങ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. ശിഖർ ധവാനും വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കുമാണ് റാങ്കിങ്ങിൽ മുന്നേറ്റം. വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്ബരയിലെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗുണമായത്. മത്സരത്തിൽ കോഹ്ലി 72 റണ്‍സും, ധവാന്‍ 40 റണ്‍സും നേടിയിരുന്നു. കോഹ്ലി പതിനൊന്നാം സ്‌ഥാനത്തും ധവാന്‍ പതിമൂന്നാം സ്ഥാനത്തും രോഹിത് ശര്‍മ്മ എട്ടാം സ്‌ഥാനത്തുമാണ് ഇപ്പോൾ.

അതേസമയം ബൗളിങ്ങിലും, ടീം സ്ഥാനത്തും ഇന്ത്യക്ക് നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. നാലാമതാണ് ടീം ഇന്ത്യയുടെ സ്ഥാനം. ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ ആണുള്ളത്. പാകിസ്ഥാന്‍ താരം ബാബര്‍ അസം ആണ് ബാറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button