Latest NewsNewsSports

ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗ് : ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനം നഷ്ടമായി

ദുബായ് • ഐ.​സി​.സി​യു​ടെ ഏ​റ്റ​വും പു​തി​യ ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യി. ഇന്ത്യയെ മറികടന്നു ഓസ്ട്രേലിയ ഒന്നാം സ്ഥാനതെത്തി. ര​ണ്ടാം സ്ഥാ​നം ന്യൂ​സി​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി​യ​തോ​ടെ ഇന്ത്യ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 2016 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ഒ​ന്നാം റാ​ങ്കി​ലാ​യി​രു​ന്നു.

പു​തി​യ റാ​ങ്കിം​ഗി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​ണ് ഏ​റ്റ​വും അ​ധി​കം തി​രി​ച്ച​ടി നേ​രി​ട്ട​ത്. എ​ട്ട് പോ​യി​ന്‍റെ ന​ഷ്ട​മാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​റാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​യെ​ങ്കി​ലും ഐ.​സി​.സി​യു​ടെ ലോ​ക ടെ​സ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇ​ന്ത്യ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. എ​ന്നാ​ല്‍ കോ​വി​ഡ് ഭീ​തി മൂ​ലം നി​ര​വ​ധി പരമ്പരകള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ട​തോ​ടെ 2021-ല്‍ ​അ​വ​സാ​നി​ക്കേ​ണ്ട ലോ​ക ടെ​സ്റ്റ് ചാമ്പ്യന്‍ഷിപ്പ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണ്.

ട്വ​ന്‍റി-20 പ​ട്ടി​ക​യി​ലും ഓ​സീ​സ് ത​ന്നെ​യാ​ണ് മു​ന്നി​ല്‍. 2011-ല്‍ ​റാ​ങ്കിം​ഗ് നി​ല​വി​ല്‍ വ​ന്ന​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​സീ​സ് ട്വ​ന്‍റി-20 റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒഇംഗ്ലണ്ട് ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.

ട്വ​ന്‍റി-20​യി​ല്‍ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ ഇ​ന്ത്യ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​ന് പി​ന്നി​ലാ​യി ഇ​ന്ത്യ ര​ണ്ടാം സ്ഥാ​നം നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button