കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻകൂർ പണം നൽകാൻ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമാക്കി വിജിലൻസ് റിപ്പോർട്ട് നൽകി. ടിഒ സൂരജിന്റെ ശുപാർശയിലാണ് മുൻകൂർ പണം അനുവദിച്ചതെന്നും വിജിലൻസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ALSO READ: വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം : ആറു പേർക്ക് പരിക്കേറ്റു
നിർമ്മാതാക്കളായ ആർ ഡി എസ് പ്രോജെക്റ്റ്സിന് പലിശ രഹിത മുൻകൂർ പണം നൽകാൻ അന്നത്തെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിട്ടില്ല. മൊബിലൈസേഷൻ ഫണ്ടിന് ഏഴു ശതമാനം പലിശ നിശ്ചയിച്ചത് സൂരജാണ്. ഫണ്ട് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളൊന്നും സൂരജ് നടത്തിയില്ല. മന്ത്രി നൽകിയ നോട്ടിൽ പലിശ ഈടാക്കാനോ, ഈടാക്കാതിരിക്കാനോ പറയുന്നില്ല. ഇബ്രാഹിം കുഞ്ഞിനെതിരായ മുൻ പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി ഒ സൂരജിന്റെ എല്ലാ വാദങ്ങളും തള്ളുന്നതാണ് വിജിലൻസ് റിപ്പോർട്ട്.
ALSO READ: വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി ട്വിറ്റര്‍
കേസിൽ അറസ്റ്റിലായ ടി ഒ സൂരജ് ഉൾപ്പെടെയുള്ളവർ നൽകിയ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. പാലാരിവട്ടം പാലം അഴിമതിക്കേസിൽ സൂരജ് വിജിലൻസിന് നൽകിയ മൊഴികളിലെ പ്രധാന വസ്തുതകൾ തള്ളുന്നതാണ് വിജിലൻസ് റിപ്പോർട്ട് . എന്നാൽ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിന്റെ കേസിലെ പങ്ക് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും വിജിലൻസ് അറിയിച്ചിട്ടുണ്ട്.
Post Your Comments