വ്യാജ അക്കൗണ്ടുകൾക്ക് തടയിടാൻ പുതിയ നീക്കവുമായി ട്വിറ്റര്‍. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച, ആറ് രാജ്യങ്ങളില്‍ നിന്നുള്ള 10,000 അക്കൗണ്ടുകള്‍ പൂട്ടിയതായി ട്വിറ്റര്‍ വെളിപ്പെടുത്തി. വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുവാൻ അടുത്തിടെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ട്വിറ്ററും നടപടിയുമായി രംഗത്തെത്തിയത്.
Also read :ഈ ക്രിക്കറ്റ് ഇതിഹാസം ഓവര്‍ സ്പീഡിന് പിടിയിലായത് ആറ് തവണ; ഒടുവില്‍ കിടിലന്‍ പണി നല്‍കി കോടതി
യുഎഇയില്‍നിന്നും ഈജിപ്തില്‍ നിന്നുമുള്ള 273 അക്കൗണ്ടുകളും ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകളുമാണ് റദ്ദാക്കിയത്. ചൈന, സ്പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകൾക്കും താഴ്വീണു. ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, തുടങ്ങിയവയുമായി ബന്ധപ്പെട്ടും മതപരവും പ്രാദേശികവുമായ വിഷയങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
Post Your Comments