KeralaLatest NewsNews

മരട് ഫ്ലാറ്റ് പ്രശനം: നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കത്ത് നല്‍കി

കൊച്ചി: ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാല് പാര്‍പ്പിട സമുച്ചയത്തിലെയും വൈദ്യുതി വിച്ഛേദിക്കാന്‍ നഗരസഭ കെഎസ്ഇബിക്ക് കത്തുനല്‍കി. അതോടൊപ്പം, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാൻ വിവിധ എണ്ണ കമ്പനികൾക്കും കത്ത് നൽകി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തിൽ ആവശ്യപ്പെടുന്നത്.

ALSO READ: മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ, അൽ ഖ്വയ്ദ തീവ്രവാദി പിടിയിൽ

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ക്കായി പുതിയ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് ഉദ്യോഗസ്ഥന്.

ALSO READ: ലൈംഗീകത ദൈവം സൃഷ്ടിച്ചു, നിയന്ത്രണങ്ങൾ മനുഷ്യൻ  ഏർപ്പെടുത്തി; ആർ ജി വിയുടെ “ഗോഡ് സെക്സ് ആൻഡ് ട്രൂത്ത്” ഇപ്പോഴും യുവാക്കളുടെ ഇടയിൽ ചർച്ച  

മരടിലെ ഫ്ലാറ്റ് പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു ഹർജിയും രാജ്യത്തെ മറ്റൊരു കോടതിയും പരിഗണിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. നിയമ ലംഘനം നടത്തുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പാണ് മരട് വിധി എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button