ന്യൂഡൽഹി: മൂന്ന് വർഷമായി ഒളിവിലായിരുന്ന കൊടും ഭീകരൻ മുഹമ്മദ് കലിമുദ്ദീൻ മുജാഹിരിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു.’ മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഉണ്ടായിരുന്ന ഇയാൾ ഭീകര സംഘടനയായ അൽ ഖ്വയ്ദയിൽ അംഗമാണ്. അൽ ഖ്വയ്ദയിലെ മോസ്റ്റ് വാണ്ടഡ് തീവ്രവാദിയാണ് കലിമുദ്ദീൻ. ടാറ്റാനഗർ റെയിൽവേ tസ്റ്റേഷനിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഇന്ത്യയിൽ നിന്ന് ജിഹാദിനായി യുവാക്കളെ സംഘടനയിൽ ചേർത്തിരുന്ന കണ്ണികളിൽ മുഖ്യ പങ്കുവഹിച്ചിരുന്നത് മുഹമ്മദ് കലിമുദ്ദീൻ ആയിരുന്നു.
തീവ്രവാദ പരിശീലനത്തിനായി അദ്ദേഹം പുതിയ ആളുകളെ പാകിസ്ഥാനിലേക്ക് അയച്ചിരുന്നുവെന്ന് ഞായറാഴ്ച അഡീഷണൽ ഡയറക്ടർ ജനറൽ (ഓപ്പറേഷൻ) എംഎൽ മീന വ്യക്തമാക്കി. യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി കലിമുദ്ദീൻ ഉത്തർപ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ യാത്ര ചെയ്‌തിരുന്നു.
ജംഷദ്‌പൂരിലെ താമസക്കാരനായ കലിമുദ്ദീൻ കഴിഞ്ഞ മൂന്ന് വർഷമായി ഒളിവിലാണ്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) വിവിധ വകുപ്പുകൾ പ്രകാരം ജംഷദ്‌പൂരിൽ നിരവധി കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് അബ്ദുൾ റഹാം അലി, ഹൈദർ, കട്കി, അബ്ദുൾ സാമി, ഉജ്ജൈർ, ഹസൻ എന്നിവരെ തിഹാർ ജയിലിൽ പാർപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments