ദിനംപ്രതി നിരവധി പ്രതിഭാശാലികളായ വ്യക്തികളെയാണ് സോഷ്യല്‍ മീഡിയ കണ്ടെത്തുന്നത്. ആ പട്ടിക ഒരിക്കലും അവസാനിക്കില്ല. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലിരുന്ന് പാട്ടുപാടിയ രാണു മൊണ്ടിലിനെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചതും സോഷ്യല്‍ മീഡിയയുടെ ഇടപെടലാണ്. അങ്ങനെ സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയവരുടെ കൂട്ടത്തിലേക്ക് അവസാനമായി എത്തിയിരിക്കുന്നത് ഒരു യൂബര്‍ ടാക്‌സി ഡ്രൈവറാണ്. ‘ആഷിഖി’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘നസര്‍ കെ സാമ്‌നേ’ എന്ന പാട്ട് പാടിയാണ് യൂബര്‍ ഡ്രൈവര്‍ വിനോദ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
ALSO READ: ചെടിക്ക് വെള്ളമൊഴിക്കാന്‍ സമയമായോ? ഇനി ചെടിച്ചട്ടി തന്നെ മറുപടി പറയും
Met an @Uber_India driver Vinod ji in Lucknow. He is an amazing singer and asked to sing a song for me after finishing his ride. Aur kya chaiye.
Please watch this video and make him famous. He is also having his own @YouTube @youtubemusic channel. #Lucknow #Uber pic.twitter.com/G4zu8u2531— Gaurav (@crowngaurav) September 14, 2019
ടാക്‌സി ഡ്രൈവറായ വിനോദിനെ തേടി കഴിഞ്ഞ ദിവസം ഒരു യാത്രക്കാരന്‍ എത്തി. സാധാരണ പോലെ ഓട്ടം പോകാന്‍ വണ്ടി വിളിച്ചു. എന്നാല്‍ യാത്രക്കിടെ വിനോഡ് മൂളിയ പാട്ടുകള്‍ കേട്ടതോടെ യാത്രക്കാരന് ആളെക്കൊണ്ട് ഒരു പാട്ട് പാടിക്കണമെന്ന ആഗ്രഹം ഉടലെടുത്തു. ഓട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ തന്റെ ആഗ്രഹം സഫലീകരിച്ച യാത്രക്കാരന്‍ വിനോദിന്റെ മനോഹരമായ ഗാനാലപനം സ്വന്തം മൊബൈലില്‍ പകര്‍ത്തി. ഇയാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ഈ ഗാനം നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.
Post Your Comments