വീട്ടില്‍ അല്‍പ്പം പച്ചപ്പും ഹരിതാഭയുമൊക്കെയുണ്ടെങ്കില്‍ ഒരു സന്തോഷമാണ്. പച്ചപ്പ് നിറഞ്ഞ വീട്ടിലേക്ക് കടക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക അനുഭൂതിയായിരിക്കും. വീടിനു പുറത്തു മാത്രമല്ല ഇന്ന് അകത്തും ചെടികള്‍ നടുന്നത് സാധാരണയാണ്. എന്നാല്‍ പുറത്ത് വളരുന്ന ചെടികളെപ്പോലെ എപ്പോഴും നനയ്ക്കുകയും പരിപാലിക്കുകയും ഒന്നും ചെയ്യേണ്ടതില്ലെങ്കിലും ഇത്തരം ചെടികള്‍ക്ക് വേണ്ടത്ര വെള്ളവും വെളിച്ചവും കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇന്റീരിയര്‍ പ്ലാന്റ്സിന് ആവശ്യത്തില്‍ കൂടുതല്‍ വെള്ളമൊഴിച്ചാല്‍ ചീഞ്ഞുപോകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ നമ്മള്‍ ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് പോലെ ചെടികള്‍ തന്നെ വെള്ളം ചോദിച്ചാലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന് പറയാന്‍ വരട്ടെ. അതു വെറും ചിന്ത മാത്രമല്ലെന്നു തെളിയിക്കുന്നതാണ് പുതിയ വാര്‍ത്ത.
ALSO READ: ‘പൂമുത്തോളെ’ പാടി മലയാളികളുടെ കൈയടി നേടി ഇതര സംസ്ഥാന തൊഴിലാളി- വീഡിയോ
https://www.instagram.com/p/BzXlXUog7kw/?utm_source=ig_web_button_share_sheet
ചെടിക്ക് എപ്പോള്‍ വെള്ളം ആവശ്യമുണ്ടെന്നും എപ്പോഴൊക്കെ ആവശ്യമില്ലെന്നും സൂചന നല്‍കും വിധത്തിലുള്ള സ്മാര്‍ട് പ്ലാന്ററുകള്‍ രംഗപ്രവേശത്തിന് ഒരുങ്ങിയിരിക്കുകയാണ്. യൂറോപ്പില്‍ നിന്നുള്ള സ്റ്റാര്‍ട്അപ് കമ്പനിയാണ് ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്കായി പുതിയ സാങ്കേതികവിദ്യയോടെയുള്ള പാത്രങ്ങള്‍ നിര്‍മിക്കുന്നത്. മു ഡിസൈന്‍ ആവിഷ്‌കരിച്ചിരിക്കുന്ന ലുവാ എന്ന സ്മാര്‍ട് പ്ലാന്റര്‍ ചില്ലറ കാര്യങ്ങളല്ല ചെയ്യുന്നത്. ചെടിയില്‍ കൂടുതല്‍ തണുപ്പ് പ്രവഹിക്കുകയാണെങ്കിലോ ചൂട് കൂടുതലാണെങ്കിലോ, വെള്ളം കൂടുതലോ കുറവോ ആണെങ്കിലോ ആവശ്യത്തിനു വെളിച്ചം ലഭിക്കുന്നില്ലെങ്കിലുമൊക്കെ സൂചനകളിലൂടെ അറിയിക്കും. പാത്രത്തിലെ ഡിജിറ്റല്‍ ഡിസ്പ്ലേ സ്‌ക്രീനിലാണ് ഈ സൂചനകള്‍ തെളിഞ്ഞ് വരിക.
ALSO READ: തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മത്സരിക്കില്ല; കാരണം വ്യക്തമാക്കി കമല്‍ ഹാസന്‍
ചെടിക്ക് വേണ്ടത്ര വെള്ളം ലഭിച്ചിട്ടില്ലെങ്കില്‍ നാവു പുറത്തേക്ക് ഇട്ടിട്ടുള്ള ഒരു ഇമോജിയായിരിക്കും പാത്രത്തിനു പുറത്തെ സ്‌ക്രീനില്‍ തെളിയുന്നത്. എന്തായാലും ഇന്‍ഡോര്‍ പ്ലാന്റ്സിനോട് അല്‍പ്പം ഇഷ്ടക്കൂടുതലുള്ളവര്‍ക്ക് ഈ വാര്‍ത്ത സന്തോഷം നല്‍കും.
Post Your Comments