KeralaLatest NewsNews

ഓട്ടോ ഡ്രൈവർ രാജേഷിൻറെ മരണം : സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കൊച്ചി : എലത്തൂരിൽ ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രാജേഷ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഎം സമ്മർദ്ദത്തെ തുടർന്ന് കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നും, ദുർബല വകുപ്പുകൾ ചുമത്തി പ്രതികൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. ശരിയായി അന്വേഷണം നടക്കുമെന്ന് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥർ വാക്കുനൽകുന്നതിന് മുമ്പ് മൃതദേഹം സംസ്കരിക്കണോ വേണ്ടയോ എന്ന് രാജേഷിന്റെ ബന്ധുക്കളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നു കെ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം രാജേഷിന്‍റെ മൃതദേഹം വീട്ടുവളപ്പിൽ അടക്കം ചെയ്യുമെന്നു കുടുംബം. പ്രതികളെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നെന്ന് വ്യക്തമായതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നു കുടുംബം പറഞ്ഞു.

Also read :രാജേഷിന്റെ മൃതദേഹം ദഹിപ്പിക്കില്ല, വീട്ടുവളപ്പില്‍ സംസ്‌കരിക്കും; ബന്ധുക്കളുടെ ഈ തീരുമാനത്തിന് പിന്നിലെ കാരണം

രാജേഷിന്‍റെ മരണത്തില്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കത്തത് ദുരൂഹമാണെന്നുമുള്ള ആരോപണവുമായി നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. അതോടൊപ്പം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതെ രാജേഷിന്‍റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റെ ടിപി ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം രാജേഷിനെ മര്‍ദ്ദിച്ചത്. ശേഷം   തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. പൊള്ളലേറ്റാണ് രാജേഷ് മരിച്ചതെന്ന വാർത്തയാണ് ആദ്യം പുറത്തു വന്നതെങ്കിലും പൊള്ളലേറ്റതല്ല, ആന്തരിക ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ കാരണം കൂടുതല്‍ വ്യക്തതവരൂ.

Also read : ഓട്ടോഡ്രൈവർ രാജേഷിന്റെ മരണം; സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു : നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

മരണത്തിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി രംഗത്തെത്തിയിരുന്നു. രാജേഷിനെ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോയിൽ നിന്ന് വലിച്ച് താഴെയിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്ന തന്നെയും പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും സജീവൻ പ്രമുഖ മലയാളം ചാനലിനോട് പറഞ്ഞു.

കാല് വെട്ടുമെന്നായിരുന്നു ഭീഷണി. കൂടെയുണ്ടായിരുന്ന മറ്റൊരു ബിജെപി പ്രവർത്തകനേയും അടിച്ചു. സംഭവ ദിവസം മുൻ കൗൺസിലറും സിപിഎം പ്രവർത്തകനുമായ ശ്രിലേഷുമായി സംസാരിക്കുകയായിരുന്നു. പെട്ടെന്ന് മറ്റ് സിപിഎം പ്രവർത്തകരും കൂടി എത്തി ഓട്ടോയിൽ നിന്നും രാജേഷിനെ വലിച്ച് താഴേയിട്ട് ചവിട്ടി കൂട്ടുകയായിരുന്നു. ആക്രമണം തടയാൻ എത്തിയവരെ പ്രവർത്തകർ വിരട്ടിയോടിച്ചുവെന്നും മർദ്ദനമേറ്റത് സഹിക്കാൻ വയ്യാതെയാണ് രാജേഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും സജീവൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button