നമ്മുടെ സ്വപ്‌നങ്ങള്‍ കീഴടക്കണമെങ്കില്‍ നാം തന്നെ പരിശ്രമിക്കണം. മുന്നിലുള്ള പ്രതിന്ധങ്ങളെ എല്ലാം തരണം ചെയ്ത് മുന്നേറിയാല്‍ മാത്രമേ നമുക്ക് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. ഇന്ന് സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിയ കനവേ എന്ന തമിഴ് മ്യൂസിക് വീഡിയോ പകര്‍ന്നു നല്‍കുന്നതും ആ സന്ദേശമാണ്. അപകടത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്നുപോയ മായ എന്ന നര്‍ത്തകിയുടെ അതിജീവനത്തിന്റെ കഥയാണ് കനവെ പകര്‍ന്നു നല്‍കുന്നത്. വിധിക്കു മുന്‍പില്‍ പതറാതെ ഇച്ഛാശക്തിയോടെ അവള്‍ പോരാടുന്നു. ഒടുവില്‍ ആ കാലുകള്‍ വീണ്ടും ചിലങ്കയണിയുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഈ മ്യൂസിക് വീഡിയോ നേടുന്നത്.
മലയാളികളായ ഒരു സംഘം സുഹൃത്തുക്കളാണ് കനവെ എന്ന ഈ മ്യൂസിക് വീഡിയോ അണിയിച്ചൊരുക്കിയത്. കഴിഞ്ഞ ദിവസം സിനിമ താരം പ്രിയ വാര്യരാണ് ഇത് റിലീസ് ചെയ്ത്. ജിതിന്‍ ബെഥാന്യ സംഗീതവും സംവിധാനവും നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍ എഴുതി ആലപിച്ചത് ശ്രുതി ആന്റണി ആണ്. സാന്ദ്ര നെല്‍സണും ശ്രുതി ആന്റണിയും ചേര്‍ന്നാണ് ്പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റുള്ള തീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു മോട്ടിവേഷന്‍ സോങ് ആയാണ് കനവെ എത്തിയിരിക്കുന്നത്. മെല്‍വിന്‍ മനു ഛായാഗ്രഹണം നിര്‍വഹിച്ച കനവെയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ടിജോ തങ്കച്ചനാണ്. വര്‍ഷങ്ങളായി സുഹൃത്തുക്കളായ ഇരുവരും ചേര്‍ന്ന് ഇതിന് മുന്‍പും പല ആല്‍ബങ്ങളും ചെയ്തിട്ടുണ്ട്. മനോഹരമായ ദൃശ്യങ്ങള്‍ക്ക് കളര്‍ ഗ്രേഡിംഗ് നല്‍കിയിരിക്കുന്നത് അക്ഷയ് ഗിരിയാണ്.
കനവെയുടെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ ചെങ്ങനാശ്ശേരി സൈന്റ് ജോസഫ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. പാകിസ്ഥാനി മോട്ടിവേഷന്‍ സ്പീക്കര്‍ ആയ മുനിബ മസാരിയുടെ ഒരു സന്ദേശവും ചേര്‍ത്തിണക്കിയാണ് കനവെ നിര്‍മിച്ചിരിക്കുന്നത്. ഏബല്‍, ലിറ്റോ, രാഹുല്‍, കെവിന്‍, അരവിന്ദ്, അമല്‍, ജിതിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന് പശ്ചാത്തല സംഗീതം നിര്‍വഹിച്ചത്. മഹേഷാണ് ഗാനത്തിന്റെ മിക്‌സിങ് നിര്‍വഹിച്ചത്. പാട്ടുപെട്ടി, ഡി എസ് എം സി എന്നീ സ്റ്റുഡിയോകളിലായിരുന്നു ഗാനത്തിന്റെ റെക്കോര്‍ഡിങ്. ഗുഡ്‌വില്‍ എന്റെര്‍റ്റൈന്മെന്റ്സാണ് യൂട്യൂബിലൂടെ ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments