കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്റോ സ്പേസ് കമ്പനിയുടെ 8,10, 12 സീറ്റുകൾ വീതമുള്ള ചെറുവിമാനങ്ങളാണു (എയർവാനുകൾ) കൊല്ലത്തെത്തുക. ഇതിനായി മൈതാനത്തു പ്രത്യേക എയർ സ്ട്രിപ് ഒരുക്കാനുള്ള സാധ്യതാപഠനം ആരംഭിച്ചു. ചെറുവിമാനങ്ങളിൽ വിനോദസഞ്ചാരികൾ എത്തുന്നതോടെ ജില്ലയുടെ ടൂറിസം മേഖല കൂടുതൽ ഉഷാറാകുമെന്നാണ് പ്രതീക്ഷ.
Read also: സർക്കാർ അഴിമതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം.എം മണി
മഹീന്ദ്ര എയ്റോ സ്പേസ് കമ്പനി ഓസ്ട്രേലിയയിലെ എയർവാൻ നിർമാണ യൂണിറ്റ് വിലയ്ക്കു വാങ്ങി നിർമാണം ആരംഭിച്ചു. 500 മീറ്റർ റൺവേയാണ് ഇതിന് വേണ്ടത്. വിമാനം ഇറങ്ങാനുള്ള സ്ഥലവും ആവശ്യമുണ്ട്. ആശ്രാമം മൈതാനത്ത് ഇതിന് ആവശ്യമായ സ്ഥലമുണ്ട് താനും. വിദഗ്ധ സംഘം വൈകാതെ ആശ്രാമം മൈതാനം സന്ദർശിക്കുമെന്നാണ് സൂചന.
Post Your Comments