Latest NewsKeralaNews

സർക്കാർ അഴിമതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം.എം മണി

തിരുവനന്തപുരം: കിഫ്ബിയിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വെെദ്യുതമന്ത്രി എം.എം മണി.

ALSO READ: മാണിയുടെ മണ്ഡലം പിടിക്കാൻ മാണി; മാണി കേരള കോൺഗ്രസ് സീറ്റ് നില നിർത്താൻ ജോസ് കെ മാണി

ഉത്തരവാദിത്തമുള്ള നേതാവാണെങ്കിൽ പരാതി നൽകണമെന്നും ആരോപണത്തിന് പിന്നിൽ പാലായിലെ അങ്കലാപ്പാണെന്നും എം.എം മണി പ്രതികരിച്ചു.

ALSO READ: മരട് ഫ്ലാറ്റ് പ്രശ്‍നം: നിരുപാധികം മാപ്പ്, ടോം ജോസ് സുപ്രീം കോടതിയിൽ

കെ.എസ്.ഇ.ബി ടെൻഡർ നൽകിയതിലാണ് അഴിമതി. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വൻകിട ട്രാൻഗ്രിഡ് പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ചട്ടങ്ങളിൽ ഭേദഗതി വരുത്തി, സാധാരണ നിരക്കിനേക്കാൾ 60 ശതമാനം ഉയർന്ന നിരക്കിലാണ് ടെൻഡർ നൽകിയതെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതികളായ കോട്ടയം ലൈൻസ്, കോലത്തുനാട് പദ്ധതികൾ കിഫ്ബി വഴിയാണ് നടപ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button