ന്യൂഡൽഹി: റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക. 018-19 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹരായ റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്‍കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആര്‍.പി.എഫ് / ആര്‍.പി.എസ്.എഫ് സേനാംഗങ്ങള്‍ ഒഴികെയുള്ളവർക്കാണ് ഇത് ബാധകം.
ALSO READ: സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം
ഇത് തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മോദി സർക്കാർ 78 ദിവസത്തെ വേതനം ബോണസായി നല്‍കി പോരുന്നത്. 11.52 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2024.40 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഖജനാവിന് ഉണ്ടാകും.
വിവിധ തലങ്ങളില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചതിനും,റെയില്‍വെയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയതിനും, സമാധാനപരമായ വ്യാവസായിക അന്തരീക്ഷം നിലനിര്‍ത്തിയതിനും വലിയൊരു വിഭാഗം റെയില്‍വെ ജീവനക്കാരെ അംഗീകരിക്കുന്നതിനാണ് ഈ ബോണസ്.
ALSO READ: കരുത്തനായ റാഫേൽ ജെറ്റ് ഒക്ടോബറിൽ ഇന്ത്യയിലേക്ക്
എന്നാൽ, രാജ്യത്ത് ഇ സിഗരറ്റ് നിരോധിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഇ-സിഗരറ്റുകളുടെ നിര്‍മ്മാണം, സംഭരണം, കടത്ത്, വിപണനം, കയറ്റുമതി, ഇറക്കുമതി, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
Post Your Comments