ഷൊർണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് മൂന്ന് മണിക്കൂർ വൈകി ഓടുന്ന കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. ട്രെയിനിന് അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. ട്രെയിൻ വൈകിയ സാഹചര്യത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യം പരിഹരിക്കാനും കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് വേഗത്തിൽ നെടുമ്പാശേരിയിൽ എത്താൻ വേണ്ടിയാണ് പുതിയ സ്റ്റോപ്പ്.
read also: ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ വ്യവസായ വകുപ്പ് മന്ത്രി
ഷൊർണൂർ പാലത്തിന് സമീപത്ത് വച്ചാണ് ട്രെയിൻ സാങ്കേതിക തകരാർ നേരിട്ടത്. വാതിൽ തുറക്കാനാകാതിരുന്ന ട്രെയിനിൽ എസിയും പ്രവർത്തിച്ചില്ല. ഒരു മണിക്കൂറോളം വഴിയിൽ കിടന്ന ട്രെയിൻ പിന്നീട് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു തകരാർ പരിഹരിച്ച ശേഷം യാത്ര തുടർന്നു.
Post Your Comments