ന്യൂഡൽഹി: അയോധ്യ കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് 18ന് മുമ്പ് എല്ലാവാദവും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്.
ALSO READ: നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ഗ്രാമവാസികള്‍
‘ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പരിശ്രമിക്കാം.’ രഞ്ജന്‍ ഗോഗോയ് പറഞ്ഞു. വാദം കേള്‍ക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വാദം കേള്‍ക്കാനുള്ള സമയം കോടതി ഒരുമണിക്കൂര്‍ കൂടി നീട്ടി നല്‍കാമെന്നും ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാമെന്നും രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. അയോധ്യ കേസിന്റെ വാദം കേള്‍ക്കുന്നതിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്ന് സുപ്രീംകോടതി. കേസില്‍ വാദം പൂര്‍ത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുറച്ച് സമയം കൂടുതല്‍ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.
അതേസമയം നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments