ന്യൂഡൽഹി: ഒക്ടോബർ എട്ടിന് ആദ്യ റാഫേൽ ജെറ്റ് ഇന്ത്യൻ എയർഫോഴ്‌സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഇവിടെ വച്ച് റാഫേൽ വിമാനം ഏറ്റുവാങ്ങും.
ALSO READ: സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം
വ്യോമസേനയുടെ ഇപ്പോഴത്തെ ചീഫ് മാർഷൽ ബിഎസ് ധനോവ വിരമിച്ച് പുതിയ ചീഫ് മാർഷൽ ചുമതലയേറ്റ ശേഷമാകും ചടങ്ങ്. ആദ്യം സെപ്തംബർ 19 നായിരുന്നു തീയ്യതി നിശ്ചയിച്ചിരുന്നത്. അവസാന ഘട്ടത്തിലാണ് ഇത് ഒക്ടോബർ എട്ടിലേക്ക് ആക്കിയത്.
ALSO READ: നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ഗ്രാമവാസികള്‍
ഒക്ടോബർ എട്ടിന് നടക്കുന്ന ആദ്യ ചടങ്ങിന് ശേഷം നാല് റാഫേൽ ജെറ്റ് വിമാനങ്ങൾ ഏപ്രിൽ-മെയ് മാസങ്ങളിൽ ലഭ്യമാകും. ഹരിയാനയിലെ അമ്പാലയിലും പശ്ചിമ ബംഗാളിലെ ഹസിമരയിലുമാകും റാഫേൽ ഗണത്തെ വിന്യസിക്കുക. ഫ്രാൻസിൽ നിന്ന് 36 റാഫേൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ളതാണ് കരാർ. 59000 കോടി രൂപയുടേതാണ് കരാർ.
Post Your Comments