Latest NewsNewsIndia

ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം : യുവാവ് മര്‍ദനമേറ്റ് മരിച്ചു

ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു

വാരണസി: ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. മന്‍ദരികന്‍ സ്വദേശി തൗഹിദ് (24) ആണ് മരിച്ചത്. ജമ്മുവില്‍ നിന്ന് വാരാണസിയിലേക്ക് പുറപ്പെട്ട ബെഗംപുര എക്‌സ്പ്രസിലാണ് സംഭവം. ആക്രമണത്തില്‍ തൗഹിദിന്റെ സഹോദരങ്ങളായ താലിബ് (20), തൗസിഫ് (27) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഗൗതംപൂര്‍ സ്വദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

read also; വിവാഹമോചനത്തിന് പിന്നാലെ ഡിപ്രഷൻ, സാന്ത്വനമായത് അമേയ, ഈ ബന്ധത്തെ അവിഹിതമെന്ന് പറയരുത് : ജിഷിൻ

മദേരികനില്‍ താമസിക്കുന്ന 24 കാരനായ തൗഹിദ് അംബാലയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുല്‍ത്താന്‍പൂര്‍ ജില്ലയിലെ ഗൗതംപൂര്‍ ഗ്രാമത്തിലെ യുവാക്കളുമായി സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടാകുകയായിരുന്നു. തുടർന്ന് അക്രമി സംഘം കത്തിയും ഇരുമ്പ് വടിയും ഉപയോഗിച്ച് തൗഹിദിനെ മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button