Latest NewsIndiaNews

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷ കാസര്‍ഗോഡ് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി അഡ്വ.ആളൂളാണ് ഹാജരാകുന്നത്. എന്നാല്‍ ആളൂരിനെ ഈ കേസ് ഏല്‍പ്പിച്ചതാരെന്നുള്ള കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം ഏറെ കോലിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിഷേധത്തിന് കാരണമായ കേസ് കൂടിയാണിത്. അതിനാല്‍ തന്നെ ആളൂരിനെ വഴിതടയുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്കുള്ള സാധ്യത തള്ളിക്കളായാനാവില്ല. ഭീഷണി നേരിടുന്ന കേസുകളില്‍ ആളൂര്‍ അംഗരക്ഷകരുമായി വരുന്ന പതിവ് ഈ കേസിലും ഉണ്ടാവാനിടയുണ്ട്. ബോംബെയിലുള്ള സ്വകാര്യ സെക്യൂരിറ്റിക്കാണ് ആളൂരിന്റെ സുരക്ഷ ചുമതല .

ALSO READ: ദുബായിലെ വന്‍കിട ബിസിനസ്സുകാരനോട് അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് : പ്രവാസി അറസ്റ്റില്‍

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു തുടങ്ങിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. മലപ്പുറം ക്രൈം ബ്രാഞ്ച് സിവൈഎസ്പി സി എം പ്രദീപിന്റെ നേതൃത്തത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഈ കേസില്‍ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ആയുധങ്ങള്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ പരിശോധന നടത്തിയിരുന്നു. ആദ്യ അന്വേഷണസംഘം കണ്ടെടുത്ത വടിവാളുകളും ഇരുമ്പ് ദണ്ഡുകളും അടക്കമുള്ള എട്ട് ആയുധങ്ങളാണ് പരിശോധിച്ചത്. ആയുധങ്ങള്‍ കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ധ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തു. പ്രവര്‍ത്തിസമയത്ത് സീല്‍ പൊട്ടിക്കാതെ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് സര്‍ജന്‍ ഡോ. എന്‍ ഗോപാലകൃഷ്ണ പിള്ള കോടതിയില്‍ നേരിട്ടെത്തിയാണ് ആയുധങ്ങള്‍ പരിശോധിച്ചത്.

ALSO READ: ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം

എല്ലാ പഴുതുകളും അടച്ചുള്ള ചാര്‍ജ് ഷീറ്റാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ പ്രമുഖ വക്കിലുമാര്‍ മുഖേന നടത്തിയ ജാമ്യാപേക്ഷ കോടതി നിരസിച്ചുവെന്ന് മാത്രമല്ല, ഡയറക്ടര്‍ ജനെറല്‍ ഓഫ് പ്രോസിക്യൂഷനും കോടതിയുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. പ്രതികള്‍ക്ക് ജാമ്യം പോലും കിട്ടാതായ സാഹചര്യത്തിലാണ് അവസാന അടവെന്നോണം ആളൂരിനെ ഇറക്കുന്നത്. വന്‍ തുക ഫീസീടാക്കുന്ന ആളൂരിനെ കളത്തിലിറക്കുന്നതിന് പിന്നില്‍ സിപിഎം ആണോ എന്ന സംശയവും ഉയരുന്നുണ്ട്.

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകകേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായി കുറ്റാരോപിതരും സിപിഎം നേതാക്കളുമുണ്ടായിരുന്നു. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമുണ്ടെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷി പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, തന്നെ ഏല്‍പ്പിച്ച ഫോണ്‍ പിന്നീട് കാണാതായെന്നാണ് ഭാര്യ മഞ്ജുഷയുടെ സാക്ഷി മൊഴി.

ALSO READ: ‘എന്റെ തലയ്ക്ക് യോജിക്കുന്ന ഹെല്‍മെറ്റ് കിട്ടണ്ടേ സാറേ.!’ കുഴങ്ങി പോലീസും

പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പീതാംബരന് തന്നോട് ശത്രുത ഉണ്ടായിരുന്നുവെന്നാണ് ഏഴാം പ്രതി ഗിജിന്റെ അച്ഛന്‍ ശാസ്താ ഗംഗാധരന്റെ മൊഴി. അതു കൊണ്ടാണ് തന്റെ മകനെ കൊലപാതക സംഘത്തില്‍ കൂട്ടിയതെന്നും ആയുധങ്ങള്‍ തന്റെ പറമ്പില്‍ ഉപേക്ഷിച്ചതെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
പ്രതികള്‍ താനിയടിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാത്യുവിന്റെ വീട്ടിലെത്തി കുളിച്ച് വസ്ത്രം മാറിയിരുന്നു. എന്നാല്‍, പ്രതികളെ അറിയില്ലെന്നും തന്റെ വീട്ടില്‍ ആരും വരികയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മാത്യുവിന്റെ മൊഴി. ഇവരെ കൂടാതെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്ഥഫ, നേതാക്കളായ ബിനു ജോസഫ്, ബിജു സി മാത്യു, ഏഴാം പ്രതി ഗിജിന്റെ അമ്മ ഗീത, ആരോപണ വിധേയനായ വത്സരാജ് അഡ്വക്കറ്റ് ഗോപാലന്‍ നായര്‍ എന്നിവരും സാക്ഷി പട്ടികയിലുണ്ട്. 229 സാക്ഷികളില്‍ അമ്പത് പേര്‍ സിപിഎം നേതാക്കളോ കുറ്റാരോപിതരോ ആണെന്നും ആരോപണമുണ്ട്.

ALSO READ: വിക്രം ലാന്‍ഡറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ നാസയും

shortlink

Related Articles

Post Your Comments

Related Articles


Back to top button