UAELatest NewsNewsGulf

ദുബായിലെ വന്‍കിട ബിസിനസ്സുകാരനോട് അഞ്ച് ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിലിംഗ് : പ്രവാസി അറസ്റ്റില്‍

ദുബായ് : ജിസിസി രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് പ്രവാസി വിചാരണ നേരിടുന്നു.

Read Also : ദുബായിൽ ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിത്തം

കേസിന് ആസ്പദമായ സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ, ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പിടിയിലായ ഏഷ്യന്‍ പൗരനായ യുവാവ് വ്യവസായിയുടെ സ്ഥാപനത്തില്‍ ട്രാന്‍സിലേറ്റര്‍ ജോലിക്കാരനായിരുന്നു. ബിസിനസ്സുകാരനും മറ്റു രാജ്യങ്ങളിലെ പാര്‍ട്ണറേഴ്‌സും തമ്മിലുള്ള ആശയവിനിയം തര്‍ജ്ജമ ചെയ്തിരുന്നത് പ്രവാസി യുവാവാണ്. ഇയാള്‍ വ്യവസായിയുടെ വിശ്വാസ്യതയും പിടിച്ചുപറ്റിയിരുന്നു. ഇയാള്‍ തന്നെയായിരുന്നു വ്യവസായിയുടെ മെയിലുകളും മറ്റും കൈകാര്യം ചെയ്തിരുന്നത്.

ഇതിനിടെ വാട്‌സ് ആപ്പില്‍ ബിസിനസ്സുകാരന്‍ മദ്യപിച്ച് സംസാരിയ്ക്കുന്ന രീതിയിലും ശബ്ദത്തിലും ബിസിനസ്സ് ഇടപട് സംബന്ധിച്ച് മറ്റു രാജ്യങ്ങളിലെ പാര്‍ട്ണര്‍മാര്‍ക്ക് ശബ്ദ സന്ദേശം അയച്ചു. ഇത് മനസിലാക്കിയ വ്യവസായിയോട് ബിസിനസ്സ് രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തികൊടുക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് അഞ്ച്‌ലക്ഷം ദിര്‍ഹം ആവശ്യപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് വ്യവസായി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിക്കെതിരെയുള്ള കുറ്റം വാസ്തവമാണെന്ന് തെളിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button