തിരുവനന്തപുരം: സർക്കാരിന്റെ വിവിധ കേസുകൾ വാദിക്കാൻ എൽ.ഡി.എഫ് സർക്കാർ ഇതുവരെ നൽകിയത് എട്ടു കോടി 75 ലക്ഷം രൂപ. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം എതിർക്കാനായി മാത്രം 55 ലക്ഷം രൂപ ചെലവിട്ടു. നേരത്തെ പെരിയ ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാനും 90 ലക്ഷം രൂപ ചെലവിട്ടിരുന്നു.
ഏറ്റവും ഒടുവിലായി സർക്കാരിനു വേണ്ടി മുന്തിയ അഭിഭാഷകർ ഹാജരായത് ലൈഫ് മിഷൻ ക്രമക്കേടിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കാനായാണ്.ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സർക്കാരിനുവേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ കെവി വിശ്വനാഥിന് പ്രതിഫലമായി നൽകിയത് 55 ലക്ഷം രൂപയാണ്.
എന്നാൽ, സർക്കാർ വാദം തള്ളി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. ഇത് കൂടാതെ, വിവിധ കേസുകളിലായി ഹാജരായ അഭിഭാഷകർക്ക് യാത്രാ ചെലവിനത്തിൽ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നൽകിയെന്നു നിയമ മന്ത്രി പി.രാജീവ് രേഖാമൂലം നിയമസഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.
Post Your Comments