KannurKeralaNattuvarthaLatest NewsNews

പെരിയ ഇരട്ടക്കൊലക്കേസ്: കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ശരത് ലാലിന്റെ പിതാവ്

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി, കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ രംഗത്ത്. ശ്രീധരന്‍ കൂടെനിന്ന് ചതിച്ചുവെന്നും നീചമായ നീക്കമാണ് നടത്തിയതെന്നും സത്യനാരായണന്‍ പറഞ്ഞു.

ശ്രീധരനെ പിണറായി വിജയന്‍ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഇത് തെളിയിക്കാന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകുമെന്നും സത്യനാരായണന്‍ വ്യക്തമാക്കി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന ശ്രീധരന്‍, പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കായാണ് കൊച്ചി സിബിഐ കോടതിയില്‍ ഹാജരായത്.

പാകിസ്ഥാനിലുള്ള മുസ്ലീം ജനതയേക്കാള്‍ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം വിശ്വാസികള്‍: സൈദ് നസറുദ്ദീന്‍

2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ തുടങ്ങുക. ഒന്നാം പ്രതി പീതാംബരന്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോര്‍ജ്, കെഎം സുരേഷ്, കെ അനില്‍കുമാര്‍, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരന്‍ ഹാജരാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button