ബെംഗളൂരു: വിക്രം ലാന്‍ഡറിലെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഇസ്രോയ്‌ക്കൊപ്പം നാസയും കൈകോര്‍ക്കുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ബന്ധം നഷ്ടമായ ഇന്ത്യയുടെ ‘വിക്രം’ ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനാണ് യു.എസ്. ബഹിരാകാശ ഏജന്‍സിയായ ‘നാസ’എത്തുന്നത് ചൊവ്വാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ‘നാസ’യുടെ നിരീക്ഷണപേടകം ലാന്‍ഡറിന്റെ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി നിരീക്ഷണം നടത്തും.
ലാന്‍ഡറിന് എന്തുസംഭവിച്ചെന്ന് അറിയാന്‍ ‘നാസ’യുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. ‘നാസ’യുടെ പേടകം നല്‍കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.)യ്ക്ക് കൈമാറും. ‘വിക്രം’ ലാന്‍ഡറില്‍ ‘നാസ’യുടെ ഉപകരണവും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പേടകത്തിന്റെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45-ന് ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ‘ലാന്‍ഡറു’മായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്.
Post Your Comments