കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ നഗരസഭയെ സമീപിച്ചു. ഈ കമ്പനികൾ ടെണ്ടർ നൽകിയതായി മരട് നഗരസഭ അറിയിച്ചു.
ALSO READ: മദ്രാസ് ഹൈക്കോടതിയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിക്കത്ത്
താൽപര്യമറിയിച്ചതിൽ കേരളത്തിലെ കമ്പനികളില്ല. ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളാണ് ടെണ്ടർ നൽകിയത്.
ALSO READ: മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ ഇനി എളുപ്പത്തിൽ കണ്ടെത്താം; കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുങ്ങി
നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. താൽക്കാലിക പുനരധിവാസം ആവശ്യമുള്ളവർ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനു മുൻപ് അപേക്ഷ നല്‍കണമെന്നും അല്ലാത്തവരെ പുനരധിവസിപ്പിക്കില്ലെന്നുമാണു മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നഗരസഭ നോട്ടിസ് പതിച്ചു.
Post Your Comments