ന്യൂഡല്‍ഹി: നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിനുള്ള വെബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നിര്‍വ്വഹിച്ചു. ഐ എം ഇ ഐ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് പുതിയ സംവിധാനം വികസിപ്പിക്കുന്നത്.
ALSO READ: നിയമസഭ തെരഞ്ഞെടുപ്പ്: മഹാരാഷ്ട്രയില്‍ പുതിയ ഫോർമുല അവതരിപ്പിക്കാൻ കോണ്‍ഗ്രസ് – എന്‍സിപി സഖ്യം
മൊബൈല്‍ മോഷണം പോയാല്‍ ഐ എം ഇ ഐ നമ്പറുകള്‍ ഉപയോഗിച്ച് മൊബൈല്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. പിന്നീട് ഈ മൊബൈല്‍ ഫോണ്‍ വഴി ആശയവിനിമയം സാധിക്കില്ല. മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പറുകള്‍ ശേഖരിച്ച് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ എന്ന പേരിലുള്ള സംവിധാനം നിലവില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതിവേഗം കണ്ടെത്താനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്.
ALSO READ: വടക്കാഞ്ചേരി പീഡന കേസ്: അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്
Post Your Comments