കൊച്ചി: മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് വന്‍ തിരിച്ചടി. സമരത്തിലുണ്ടായിരുന്ന നൂറിലധികം ജീവനക്കാര്‍ മുത്തൂറ്റില്‍ ജോലിയ്ക്ക് തിരിച്ചുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ മുത്തൂറ്റ് ഫിനാന്‍സിലെ സമരക്കാര്‍ക്കിടയില്‍ വന്‍ ചോര്‍ച്ചയുണ്ടായി. യൂണിറ്റ് രൂപീകരിക്കുമ്പോഴുണ്ടായിരുന്ന ന്ന അംഗങ്ങളുടെ എണ്ണം പകുതിയില്‍ താഴെയായി. സമരരംഗത്ത് സജീവമായി നിലയുറപ്പിച്ചിരുന്ന നൂറിലേറെ പേര്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ചു. 2900 ന് മേല്‍ ജീവനക്കാര്‍ നിലവില്‍ സമരത്തിന് എതിരായി നില്‍ക്കുന്നുവെന്നാണ് തൊഴിലാളികളുടെ കൂട്ടായ്മയായ മുത്തൂറ്റ് വെല്‍ഫെയര്‍ സൊസൈറ്റി പറയുന്നത്.
Read Also : കാന്‍സര്‍ പരിചരണം ഉള്‍പ്പെടെ 1392 ചികിത്സകളുടെ തുക പരിഷ്‌കരിയ്ക്കുന്നു
സമരഭാഗത്തു നിന്ന് ചോര്‍ച്ചയുണ്ടെന്ന കാര്യം സിഐടിയുവിനും അറിയാം. സമരം ഇനി നീട്ടിക്കൊണ്ട് പോകുന്നത് ഗുണകരമാവില്ല എന്ന കണക്കുകൂട്ടലും അവര്‍ക്കുണ്ട്. ജീവനക്കാരിലെ സിംഹഭാഗം സമര വിരുദ്ധ നിലപാടെടുത്തതാണ് തുടക്കം മുതല്‍ സിഐടിയുവിന് തിരിച്ചടിയായത്. സമരം വിജയിക്കില്ലെന്ന തോന്നലാണ് സമരക്കാരിലെ മിതവാദികളെ തിരിച്ച് കൊണ്ടുവന്നത്.
Post Your Comments