ഉന്നത വിദ്യാഭ്യാസത്തിന് മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്ത് മുത്തൂറ്റ് ഫിനാൻസ്. വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച 30 വിദ്യാർത്ഥികൾക്ക് 48 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ പ്രതിബന്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോർജ് വിതരണം ചെയ്തിരിക്കുന്നത്. എംബിബിഎസ്, എൻജിനീയറിംഗ്, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണൽ ബിരുദ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുൻപാണ് സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകാൻ ആരംഭിച്ചത്.
മികവ് തെളിയിച്ച 10 എംബിബിഎസ് വിദ്യാർത്ഥികൾക്ക് 2.4 ലക്ഷം രൂപ വീതവും, 10 എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതവും, 10 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 12 ലക്ഷം രൂപ വീതവുമാണ് സ്കോളർഷിപ്പ് നൽകിയത്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസിലർ പ്രൊഫ.ഡോ.പി.ജി ശങ്കരൻ മുഖ്യാതിഥിയായ ചടങ്ങിലാണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തത്.
Also Read: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വാഹനം ഉടന്‍ വിക്ഷേപിക്കും: വ്യക്തമാക്കി ഐഎസ്ആര്‍ഒ
Post Your Comments