Latest NewsNewsBusiness

മുത്തൂറ്റ് ഫിനാൻസ്: രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റം

കഴിഞ്ഞ പാദത്തിലെ ലാഭം 825 കോടി രൂപയായിരുന്നു

പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ടു. ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 902 കോടി രൂപയുടെ ലാഭമാണ് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 9 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ നേടിയിരിക്കുന്നത്. കഴിഞ്ഞ പാദത്തിലെ ലാഭം 825 കോടി രൂപയായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,002 കോടി രൂപയുടെ ലാഭം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ലാഭത്തിനു പുറമേ, വായ്പാ ആസ്തിയിലും മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വായ്പാ ആസ്തി 4 ശതമാനം വർദ്ധനവോടെ 57,230 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, സംയോജിത വായ്പാ ആസ്തി 6 ശതമാനം ഉയർന്ന് 64,356 കോടി രൂപയിലെത്തി. അതേസമയം, സംയോജിത ലാഭത്തിൽ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഇത്തവണ സംയോജിത ലാഭം 1,981 കോടി രൂപയിൽ നിന്ന് 1,727 കോടി രൂപയായാണ് കുറഞ്ഞത്. സ്വർണ വായ്പ 3 ശതമാനം വർദ്ധനവോടെ 56,501 കോടി രൂപയിലെത്തി. രണ്ടാം പാദത്തിൽ 24 പുതിയ ശാഖകളാണ് കമ്പനി തുറന്നത്.

Also Read: സ്ഥാപക ദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്, വ്യോം ആപ്പ് പുറത്തിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button