കോട്ടയം: പാലായിലെ യു ഡി എഫ് പൊതുയോഗത്തിൽ ജോസഫ് പങ്കെടുക്കുന്നു. ജോസ് പക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാൻ ജോസഫ് വിഭാഗം നേതാക്കൾ യോഗത്തിൽ തീരുമാനിച്ചു. ജോസഫ്- ജോസ് വിഭാഗം തമ്മിലുള്ള പ്രശ്നങ്ങൾ യു ഡി എഫ് യോഗത്തിൽ ചർച്ച ചെയ്‌തു.
ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാനാണ് യു ഡി എഫ് ഉദ്ദേശിക്കുന്നത്. ഉമ്മൻ ചാണ്ടി ,രമേശ് ചെന്നിത്തല എന്നിവർ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ALSO READ: ഓരോ ദിവസവും വാഹന വിപണി താഴേക്ക്; നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായി പ്രമുഖ ബ്രാൻഡ്
32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു.
Post Your Comments