KeralaLatest NewsNews

സ്വന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുന്നു : തോമസ് ഐസക്

ന്യൂ ഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കേരള ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ സ്വന്തം താത്പര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ധനകാര്യകമ്മീഷനെ ഉപയോഗിക്കുന്നുവെന്നും 15-ാം ധനകാര്യകമ്മീഷന്‍ പരിഗണനവിഷയങ്ങള്‍ സംബന്ധിച്ച എടുത്ത തീരുമാനങ്ങള്‍ സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ ഹനിക്കുന്നതാണെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.

Also read : ‘ഒരു രാജ്യം ഒരു ഭാഷ’- അമിത് ഷായുടെ മുദ്രാവാക്യത്തിന് പിന്തുണയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇപ്പോള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെയാകെ അട്ടിമറിക്കുന്ന കാഴ്ചയാണ്കാണുന്നത്. അതിനാൽ 15-ാം ധനകാര്യ കമ്മീഷന്‍റെ കാര്യവും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. വിവാദവിഷയങ്ങളാണ്. 15-ാം ധനകാര്യ കമ്മീഷന്‍ പരിഗണനയ്ക്ക് എടുത്തിരിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് നേരത്തെ നിബന്ധനകളുണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന പ്രകാരം സര്‍ചാർജ്, സെസ്, നികുതി പിരിവ് എന്നിവ മാത്രമാണ് പങ്കുവെക്കാൻ സാധിക്കുക. പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് പണം കേന്ദ്രവും സംസ്ഥാനവും തമ്മിലാണ് കൈമാറിയിരുന്നത്. മറ്റ് ആവശ്യങ്ങൾക്ക് ഈ തുക വകമാറ്റാൻ തീരുമാനിച്ചാൽ കോടതിയിൽ പോകേണ്ടി വരും. 14-ാം ധനകാര്യ കമ്മീഷന്റെ കണക്ക് അനുസരിച്ചുള്ള അധികവിഹിതമൊന്നും സ്ഥാന സർക്കാരുകൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും . സംസ്ഥാനങ്ങളെ പുറകോട്ടടിക്കുന്ന നടപടി ആണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

Also read : ഈ വർഷത്തെ ഓണാഘോഷത്തിന് സമാപ്തി; മുന്നൂറോളം പുലികൾ നഗരത്തെ കീഴടക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button