ന്യൂഡൽഹി: ഓരോ ദിവസവും വാഹന വിപണി താഴേക്ക് നീങ്ങുമ്പോൾ നാല് ലക്ഷം വരെ വിലകുറയ്ക്കാൻ തയ്യാറായിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.
ഈ മാസം അവസാനം വരെയാണ് ഓഫറുകള്‍ നിലവിലുള്ളത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്.
വിവിധ മോഡലുകളിലായി 42000 രൂപ മുതല്‍ നാല് ലക്ഷം രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള ഓഫറുകളാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments