ദുബായ്: യാത്രക്കാരന്‍ മറന്നുവെച്ച ബാഗ് പോലീസിലേല്‍പ്പിച്ച ടാക്‌സി ഡ്രൈവര്‍ക്ക് ആദരവുമായി ദുബായ് പോലീസ്. ഖോര്‍ ഫക്കാനിലെ ടാക്സി ഡ്രൈവറായ മുഹമ്മദ് നസീമിന്റെ സത്യസന്ധമായ പ്രവര്‍ത്തിക്കാണ് ദുബായ് പോലീസിന്റെ ആദരവ് ലഭിച്ചത്.
ഖോര്‍ ഫക്കന് വേണ്ടി കളിക്കുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരമായ ബിസ്മാര്‍ക്ക് ഫെറെയിറയുടേതായിരുന്നു ഈ ബാഗ്. കാറിന്റെ പിന്‍സീറ്റില്‍ മറന്നുവെച്ച പണമടങ്ങിയ ബാഗ് കണ്ട ഉടനെ തന്നെ താന്‍ പോലീസ് സ്റ്റേഷനിലെത്തി അത് കൈമാറുകയായിരുന്നുവെന്ന് ഡ്രൈവര്‍ മുഹമ്മദ് നസീം പറഞ്ഞു. പിന്നീട് ബന്ധപ്പെടാമെന്ന് പറഞ്ഞ് ദുബായ് പോലീസ് തന്നെ മടക്കിയയച്ചതായും കാര്‍ ടാക്‌സി ഡ്രൈവറായ നസീം കൂട്ടിച്ചേര്‍ത്തു.
ALSO READ: കെട്ടിച്ചമച്ച വാര്‍ത്തകളോ മണ്ടന്‍ സിദ്ധാന്തങ്ങളോ അല്ല വേണ്ടത്; വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ദുബായ് പോലീസ് സംഘം തന്റെ ജോലിസ്ഥലത്തെത്തി തന്നെ അഭിനന്ദിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവര്‍ തന്റെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് തനിക്ക് ആദരവ് നല്‍കിയപ്പോള്‍ ചെയ്ത കാര്യങ്ങളില്‍ അഭിമാനം തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി. uദുബായ് പോലീസ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്.
Post Your Comments