KeralaLatest NewsNews

ഫ്‌ലാറ്റ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട നടപടിയെക്കുറിച്ച് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് പറയാനുള്ളത്

കൊച്ചി: മരടിലെ ഫ്‌ലാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജസ്റ്റിസ് ബി കെമാല്‍ പാഷ. ഫ്‌ലാറ്റിലെ താമസക്കാരുടെ വാദം കേള്‍ക്കാതെ ഫ്‌ലാറ്റ് പൊളിച്ച് നീക്കാന്‍ ഉത്തരവിട്ട നടപടി ശരിയല്ലെന്ന നിലപാടാണ് തനിക്കുള്ളതെന്നും കെമാല്‍ പാഷയുടെ പറഞ്ഞു. ഉടമകള്‍ക്ക് പിന്തുണയുമായി കെമാല്‍ പാഷ ഫ്‌ലാറ്റിലെത്തി സംസാരിച്ചു. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് നികുതിയടച്ചാണ് ഓരോരുത്തരും ഫ്‌ലാറ്റില്‍ താമസിക്കുന്നതെന്നും അനധികൃതമായാണ് ഫ്‌ലാറ്റ് നിര്‍മ്മിച്ചതെങ്കില്‍ അതിന് ഉത്തരവാദികള്‍ ഫ്‌ലാറ്റ് ഉടകള്‍ ആകുന്നത് എങ്ങനെയാണെന്നും കെമാല്‍ പാഷ ചോദിക്കുന്നു. കോടതി വിധിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഉടമകള്‍ക്ക് പിന്തുണയുമായി ഫ്‌ലാറ്റിലെത്തിയ കെമാല്‍ പാഷ ആവശ്യപ്പെട്ടു . കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവിടുമ്പോള്‍ മനുഷ്യരുടെ സങ്കടം കേള്‍ക്കാതിരിക്കരുതെന്നും ഫ്‌ലാറ്റുകളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും കോടതിയും ഫ്‌ലാറ്റുടമകളുടെ വാദം കേള്‍ക്കാന്‍ തയ്യാറാകാത്തത് ശരിയല്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

ALSO READ: ടെക്‌നോപാര്‍ക്ക് വഴി ലൈറ്റ് മെട്രോ; ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

അതേസമയം, മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും സമിതി റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധിയിലെ പിഴവ് തിരുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളെല്ലാം നേരത്തെ തള്ളുക കൂടി ചെയ്ത സുപ്രീം കോടതി തിരുത്തല്‍ ഹര്‍ജി പരിഗണിക്കുകയാണെങ്കില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും ഇത് പരിഗണിക്കുക.

ALSO READ: യതീഷ് ചന്ദ്രയുടെയും ഒരു പറ്റം പോലീസുകാരുടെയും നേതൃത്വത്തിൽ ഒരു കിടിലൻ ഓണപ്പാട്ട്; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button