KeralaLatest NewsNews

ടെക്‌നോപാര്‍ക്ക് വഴി ലൈറ്റ് മെട്രോ; ഗതാഗത പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ടെക്‌നോപാര്‍ക്ക് വരെയാക്കാന്‍ പദ്ധതി. ഇതിനായി സാധ്യതാ പഠനം നടത്താനുള്ള നീക്കത്തിലാണിപ്പോള്‍ സര്‍ക്കാര്‍, നാറ്റ്പാകിനെയാണ് സാധ്യതാ പഠനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കല്‍ പരമാവധി ഒഴിവാക്കി പദ്ധതി ടെക്‌നോപാര്‍ക്കുമായി എങ്ങനെ ബന്ധിപ്പിക്കാം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പഠനത്തിന് വിധേയമാക്കുക.

ALSO READ: യതീഷ് ചന്ദ്രയുടെയും ഒരു പറ്റം പോലീസുകാരുടെയും നേതൃത്വത്തിൽ ഒരു കിടിലൻ ഓണപ്പാട്ട്; ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ

കരമന മുതല്‍ പളളിപ്പുറം വരെയുളള നിലവിലെ ലൈറ്റ് മെട്രോ റൂട്ട് കഴക്കൂട്ടം ടൗണ്‍ വഴിയാണ് കടന്നു പോകുന്നത്. ഈ സ്റ്റേഷനില്‍ നിന്നും ടെക്‌നോപാര്‍ക്കിലേക്ക് ഒരു കിലോമീറ്ററിലേറെ ദൂരമുണ്ട്. അലൈന്‍മെന്റ് ടെക്‌നോപാര്‍ക്ക് വഴിയാക്കുക അല്ലെങ്കില്‍ നിലവിലെ പാതയ്ക്ക് പുറമേ ടെക്‌നോപാര്‍ക്കിലേക്ക് പ്രത്യേക പാത നിര്‍മ്മിക്കുക എന്നീ രണ്ട് സാധ്യതകളാണ് നാറ്റ്പാകിന്റെ പരിഗണനയില്‍ ഉള്ളത്. രണ്ട് മാസത്തിനകം നാറ്റ്പാക് പഠനം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കും.

അറുപതിനായിരത്തിലേറെ പേരാണ് പലവിഭാഗങ്ങളിലായി ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ടെക്‌നോപാര്‍ക്കിലൂടെ ലൈറ്റ് മെട്രോ വന്നാല്‍ കഴക്കൂട്ടം മേഖലയിലെ ഗതാഗതപ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസം മുന്‍പാണ് ടെക്‌നോപാര്‍ക്കിനെ ലൈറ്റ് മെട്രോയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. ഇനുസരിച്ചാണ് പുതിയ റൂട്ടിലേക്കുളള സാധ്യതാപഠനം കൂടി നടത്തുന്നത്.
ALSO READ: സൗഹൃദം നടിച്ച് മൊബൈല്‍ ഫോണ്‍ കൈക്കലാക്കി, ഹിജാബ് ധരിക്കാത്ത ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ഭീഷണി; ഒടുവില്‍ യുവതിയുടെ പരാതിയില്‍ പുറത്തായത് വന്‍ തട്ടിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button